കോഴിക്കോട്: കോഴിക്കോട് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ കോഴിക്കോട് പാളയത്തെ ജയലക്ഷ്മി സിൽക്ക്സിലാണ് തീപിടിത്തം. രണ്ടാം നിലയിൽ നിന്നും മുകളിലേക്കാണ് തീപടർന്നത്. ഫയർ ഫോഴ്സ് യൂണിറ്റുകളെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. മൂന്ന് വർഷം മുമ്പും ഇതേ സ്ഥാപനത്തിൽ സമാനമായ രീതിയിൽ തീപിടിത്തം ഉണ്ടായിരുന്നു.

0 Comments