Ticker

6/recent/ticker-posts

തലയാട് മലയോര ഹൈവേയിൽ ഗതാഗത നിയന്ത്രണം

 

തലയാട്: തലയാട് പടിക്കൽ വയൽ മുതൽ ഇരുപത്തിയെട്ടാം മൈൽ വരെ മലയോര ഹൈവേയിലെ അവസാനഘട്ട ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഫെബ്രുവരി 17 മുതൽ തീരുന്നത് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. തലയാട് ടൗൺ മുതൽ പടിക്കൽവയൽ വരെയുള്ള ഭാഗങ്ങളിൽ പ്രവൃത്തി നടക്കുന്ന സമയത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് താൽക്കാലികമായി നിരോധിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.


ടാറിങ് പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ യാത്രക്കാർ മറ്റു വഴികൾ ഉപയോഗിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള റോഡ് ഫണ്ട് ബോർഡ് (KRFB) അഭ്യർത്ഥിച്ചു.


Post a Comment

0 Comments