Ticker

6/recent/ticker-posts

ഭിന്നശേഷി മേഖലയിൽ കാരുണ്യതീരം നടത്തുന്ന സേവന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തത്

പൂനൂർ:  ഭിന്നശേഷി മേഖലയിൽ കാരുണ്യതീരം നടത്തുന്ന സേവന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്ന് എം.എൽ.എമാർ. ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കാരുണ്യതീരം കെ. മുഹമ്മദ് ഈസാ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു എം.എൽ.എ മാരായ പി.കെ ഫിറോസും, എം.എ. റസാഖും.

ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. ബഷീർ പൂനൂർ ചടങ്ങിൽ അധ്യക്ഷനായി. കാരുണ്യതീരം ചെയർമാൻ ബാബു കുടുക്കിൽ, ജി.സി.സി കോ‍ർഡിനേറ്റർ സി.ടി കബീർ എന്നിവർ ചേർന്ന് എം.എൽ.എമാർക്ക് ഉപഹാരം സമർപ്പിച്ചു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ ഷമീർ ബാവ, വൈസ് പ്രസിഡന്റുമാരായ ഒ.കെ രവീന്ദ്രൻ, കെ. അബ്ദുൽ മജീദ്, സെക്രട്ടറി ടി.എം താലിസ്, പാട്രൺ മെംബർ കെ.പി.യു. അലി തുടങ്ങിയവർ സംബന്ധിച്ചു.



Post a Comment

0 Comments