Ticker

6/recent/ticker-posts

തലയാട് ബസ് സ്റ്റാൻഡ് കാടുകയറി; യാത്രക്കാർ ദുരിതത്തിൽ

തലയാട്: ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച തലയാട് ബസ് സ്റ്റാൻഡ്  അടിസ്ഥാന സൗകര്യങ്ങളില്ലാതെ കാടുപിടിച്ച് നശിക്കുന്നു. നാലുഭാഗവും കാട് മൂടിയ നിലയിലാണ് ഈ ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. രാത്രിയായാൽ ഒരു വെളിച്ചം പോലും ഇവിടെ ഇല്ല എന്നതാണ് പ്രത്യേകത. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ശൗചാലയവും വെള്ളവും വെളിച്ചവുമില്ലാത്തതിനാൽ അധികൃതർ പൂട്ടിയിട്ടിരിക്കുകയാണ്. ഇതോടെ ബസ് ജീവനക്കാരും യാത്രക്കാരും ഈ സ്റ്റാൻഡിനെ  പൂർണമായും അവഗണിച്ച മട്ടിലാണ്. ബസുകൾ അങ്ങാടിയിൽ തന്നെ പാർക്ക് ചെയ്യുന്നതു മൂലം മലയോര ഹൈവേയിൽ സ്ഥിരമായി ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്.

വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നിരവധി ടൂറിസ്റ്റുകളാണ് തലയാട് കേന്ദ്രീകരിച്ച് എത്തുന്നത്. ഇവർക്കോ പ്രദേശവാസികൾക്കോ യാതൊരുവിധ അടിസ്ഥാന സൗകര്യവും ഒരുക്കാൻ പഞ്ചായത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുമൂലം സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ വലിയ ബുദ്ധിമുട്ടിലാണ്. ബസ് ജീവനക്കാർക്കും ടൂറിസ്റ്റുകൾക്കും ഇപ്പോഴും പൂനൂർ പുഴയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

അടിയന്തരമായി വെള്ളവും വെളിച്ചവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിച്ച്, അങ്ങാടിയിൽ പാർക്ക് ചെയ്യുന്ന ബസുകൾ സ്റ്റാൻഡിലേക്ക് മാറ്റി ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടിയന്തരമായി ബസ് സ്റ്റാൻഡിലെ വെള്ളവും വെളിച്ചവും പുനഃസ്ഥാപിച്ച്, ശുചിമുറികൾ തുറന്നുനൽകി ബസ് സ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു.


Post a Comment

0 Comments