Ticker

6/recent/ticker-posts

പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 'പാത്ത്‌ഫൈൻഡർ' ഗൃഹ സന്ദർശന പദ്ധതിക്ക് തുടക്കമായി

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2026-27 അധ്യയന വർഷത്തെ എഡ്യുകെയർ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള 'പാത്ത്‌ ഫൈൻഡർ' ഗൃഹ സന്ദർശന പരിപാടിക്ക് തുടക്കമായി. കെ. അഷ്‌നിയുടെ വീട്ടിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിച്ചത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ കെ. ബാലാമണി ഉദ്ഘാടനം ചെയ്തു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബ്ദുല്ല അധ്യക്ഷനായി. പ്രധാനധ്യാപകൻ പി.കെ മഹേഷ് പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് എൻ. അജിത് കുമാർ,  ഗ്രാമപഞ്ചായത്ത് മെംബർ ആതിര മാധവൻ, എം.പി.ടി.എ ചെയർപേഴ്സൺ ജാസ്മിൻ തൗഫീഖ്,  ഡോ. ഇ.എസ് സിന്ധു, സീനിയർ അസി. വി. അബ്ദുൾ സലീം, സ്റ്റാഫ് സെക്രട്ടറി ഇ. സൈറ, കെ. അബ്ദുസലീം, ടി.കെ അബ്ദുൽ കബീർ, എഡ്യുകെയർ കോഡിനേറ്റർ കെ. ശ്രീരഞ്ജിനി സംസാരിച്ചു.



Post a Comment

0 Comments