Ticker

6/recent/ticker-posts

തലയാട് ഗവ. ആയുർവേദ ആശുപത്രിയിൽ യോഗ ഇൻസ്ട്രക്ടർ നിയമനം

തലയാട്: പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി തലയാട് ഗവ. ആയുർവേദ ആശുപത്രിയിൽ നടപ്പാക്കുന്ന വയോജനങ്ങൾക്കുള്ള യോഗ പരിശീലനം, വനിതകൾക്കുള്ള യോഗ പരിശീലനം എന്നീ പദ്ധതികളിലേക്ക് യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എൻ.വൈ.എസ് ബിരുദം, ബി.എ.എം.എസ് വിത്ത് വൈ.ഐ.സി, എം.എസ്.സി യോ​ഗ,എം.ഫിൽ യോ​ഗ, ഡിപ്ലോമ/പി.ജി ഡിപ്ലോമ ഇൻ യോ​ഗ  എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം നാളെ രാവിലെ 10 ന് തലയാട് ഗവ. ആയുർവേദ ആശുപത്രിയിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഗവ. ആയുർവേദ ആശുപത്രി, തലയാട് അറിയിച്ചു. ഫോൺ: 9400410395.



Post a Comment

0 Comments