Ticker

6/recent/ticker-posts

25 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

25 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി 

താമരശ്ശേരി: 25 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. താമരശ്ശേരി താലൂക്കിൽ ഉണ്ണികുളം വില്ലേജിൽ എകരൂൽ ദേശത്ത് മഠത്തിൽക്കുന്നുമ്മൽ വീട്ടിൽ അച്ചുതൻ നായരുടെ മകൻ മനോജ് കുമാർ. ഇ എന്നയാളെയാണ് സ്വന്തം വീട്ടിൽ നിന്നും 25 ലിറ്റർ വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ച് വെച്ചതിന് താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി എൻ കെ അറസ്റ്റ് ചെയ്ത് കേസെടുത്തു. പാർട്ടിയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷംസുദ്ദീൻ കെ , സിവിൽ എക്സൈസ് ഓഫീസർ ഷഫീഖലി. ടി , വനിത സിവിൽ എക്സൈസ് ഓഫീസർ സുജല.കെ. ജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ്. ഒ. ടി. എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments