പൂനൂർ: കാന്തപുരം സലാമത്ത് നഗർ യൂണിറ്റ് എസ് വൈ എസിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്നും സൗഹൃദ സംഗമവും സംഘടിപ്പിച്ചു.
സലാമത്ത് നഗർ മദ്രസ അങ്കണത്തിൽ നടത്തിയ സൗഹൃദ സംഗമം അഡ്വ. കെ എം സച്ചിൻ ദേവ് എം എൽ എ ഉദ്ഘാടനം ചെയ്തു.
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അബ്ദുല്ല മാസ്റ്റർ മുഖ്യാതിഥിയായി.
അബ്ദുൽ ജബ്ബാർ അഹ്സനി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
അബ്ദുൽ ജലീൽ അഹ്സനി കാന്തപുരം അധ്യക്ഷത വഹിച്ചു. മയങ്ങിൽ അബ്ദുല്ലത്തീഫ് ഹാജി, എ പി അബ്ദുൽ ഹമീദ് സഖാഫി, അബ്ദുൽ മാജിദ് സഖാഫി, എൻ അജിത് കുമാർ മാസ്റ്റർ,
അനസ് കാന്തപുരം, അബ്ദുറഊഫ് എ പി പ്രസംഗിച്ചു.
ശരീഫ് നിസാമി, അബ്ദുറഹ്മാൻ എൻ കെ,അബ്ദുൽ ജലീൽ എൻ, അബ്ദുൽ അസീസ് ഹാജി, അലി മുസ്ലിയാർ, ഷംനാസ് എൻ എന്നിവർ ഇഫ്താർ വിരുന്നിന് നേതൃത്വം നൽകി.
സൗഹൃദ പ്രതിനിധികളടക്കം
അഞ്ഞൂറോളം പേർ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.
0 Comments