താമരശ്ശേരി: താമരശ്ശേരിക്ക് സമീപം കുടുക്കിലുമ്മാരത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ആറു പേർക്ക് പരുക്ക്. താമരശേരി വാടിക്കൽ ലത്തീഫ് (58) ഈങ്ങാപ്പുഴ പൂലോട് ഫിദ (15), ഫാസില (38), സയാൻ (9), ഫാരിസ (40), ഫൈഹ (12) എന്നിവർക്കാണ് പരുക്കേറ്റത്. താമരശേരി കുടുക്കിൽ - ഉമ്മരം ലിങ്ക് റോഡിൽ വൈകുന്നേരം ആറു മണിക്കായിരുന്നു അപകടം. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം എല്ലാവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments