നരിക്കുനി: കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂൾ നാൽപതാം വാർഷികാഘോഷ സമാപന സമ്മേളനം കേരള വനം വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഒ.പി കൃഷ്ണദാസ് അധ്യക്ഷനായി. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സി.എം ഷാജി, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ജവഹർ പൂമംഗലം, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ഇന്ദിര ഏറാടിയിൽ, നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണ വേണി മാണിക്കോത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പക്കണ്ടി, ജില്ലാപഞ്ചായത്ത് മെംബർ ഐ.പി.രാജേഷ്, ബ്ലോക്ക് മെംബർ കെ. മോഹനൻ, പഞ്ചായത്തംഗം ഷംന, കെ.കെ പ്രബിത, പൂമംഗലത്ത് അബ്ദുറഹിമാൻ, സി. മാധവൻ, കെ.പി അബ്ദുൽ സലാം, അശോകൻ പാറക്കണ്ടി, യു.പി മണി, ഷാഹിർ കുട്ടമ്പൂർ, സി.പി മധുസൂധനൻ, ബി.സി കണാരൻ, കെ.കെ വിശ്വംബരൻ, പ്രധാനാധ്യാപകൻ യു. ഷജിൽ കുമാർ, പ്രോഗ്രാം കമ്മറ്റി കൺവീനർ കെ. നൗഷാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികവ് തെളിയിച്ച അധ്യാപകർ - വിദ്യാർഥികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ, കണ്ണൂർ സൗപർണ്ണിക അവതരിപ്പിച്ച നാട്ടരങ്ങ് ഗാനമേള, സാംസ്‌കാരിക സമ്മേളനം, മെഗാ ഷോ, സാംസ്‌കാരിക ഘോഷയാത്ര, പൂർവ്വ വിദ്യാർഥി - അധ്യാപക സംഗമം, നാടൻ പാട്ട് ശിൽപശാല, ഭാഷാ ശിൽപശാല, പൂർവ്വ വിദ്യാർഥികളുടെ വോളി മേള, നേതൃപരിശോധന ക്യാംപ്, ദക്ഷ്യവിഭവ മേള എന്നിവയും നടത്തിയിരുന്നു.
0 Comments