Ticker

6/recent/ticker-posts

ദാറുൽ ഹിദായ ദശവാർഷികത്തിനു പ്രൗഢോജ്വല സമാപനം

എകരൂൽ:  വീര്യമ്പ്രം മഹല്ല് ജമാഅത്തിന് കീഴിൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ ജൂനിയർ സ്ഥാപനമായി പ്രവർത്തിക്കുന്ന കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്‌ലാമിക് അക്കാദമിയുടെ ദശവാർഷിക സമ്മേളനത്തിന് പ്രൗഢോജ്വല സമാപനം.  'അൽഅശറ ദാറുൽ ഹിദായയുടെ ഒരു പതിറ്റാണ്ട്' എന്ന പ്രമേയത്തിൽ 2024 ജൂലൈ മുതലുള്ള ക്യാംപയിൻ കാലയളവിൽ നേതൃസംഗമം, പണ്ഡിതസംഗമം, യുവജന സംഗമം, മഖ്ബറ സന്ദർശനം, പ്രവാസി സംഗമം, സിയാറത്ത് യാത്ര, ദാറുൽ ഹിദായ റിയാദ് ചാപ്റ്റർ ഭാരവാഹികളുടെ സംഗമം, ദാറുൽ ഹിദായ പൂർവ്വ വിദ്യാർഥി സംഘടന അഹ്ദയുടെ സമ്പൂർണ്ണ സംഗമം തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.

മഹല്ല് പ്രസിഡന്റ് ടി.പി മുഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സംഗമം  വീര്യമ്പ്രം മഹല്ല് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ഉമൈർ ദാരിമി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. മജ്‌ലിസുന്നൂർ ആത്മീയ സദസിന് സമസ്ത കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബൂബക്കർ ദാരിമി നേതൃത്വം നൽകി. മുഹമ്മദ് ഹൈത്തമി വാവാട്, ഫരീദ് റഹ്മാനി കാളികാവ്, മുഹമ്മദ്ഷാഫി നിസാമി യമാനി കരിപ്പൂർ എന്നിവർ വിവിധ ദിവസങ്ങളിലായി പ്രഭാഷണം നടത്തി.



ജാമിഅ ജൂനിയർ ഫെസ്റ്റ് ബി സോൺ മത്സരത്തിൽ സൂപ്പർ സീനിയർ വിഭാഗത്തിൽ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട സഹൽ എം.എം പറമ്പിനും എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സർഗലയത്തിൽ ഫെസ്റ്റ് ഐക്കണായി തിരഞ്ഞെടുക്കപ്പെട്ട സയ്യിദ് സാബിത് നവാസിനും മെമെന്റോ കൈമാറി.

ജാമിഅ നൂരിയ്യ ജൂനിയർ കോളജ് കോഡിനേഷന്റെ കീഴിൽ നടത്തപ്പെട്ട ഫസ്റ്റ് സെമസ്റ്റർ പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് നൽകി. ദാറുൽഹിദായ വിദ്യാർഥി സംഘന ജെ.ടി.എസ് ന്റെ ഉപവിങുകളായ എഡിറ്റോറിയൽ ബോർഡ്, പബ്ലിഷിങ് ബ്യൂറോ എന്നിവയുടെ കീഴിൽ പുറത്തിറക്കിയ മാഗസിനുകൾ രണ്ടാം ക്ലാസ്സ് വിദ്യാർഥികൾ പുറത്തിറക്കിയ 'തഫ്‌റ' എന്നിവ പ്രകാശനം ചെയ്തു.

അലിഅക്ബർ തങ്ങൾ കൊളത്തക്കര, കെ.കെ ഇബ്രാഹിം മുസ്‌ലിയാർ എളേറ്റിൽ, കെ.പി ഇബ്രാഹിംഫൈസി, ഉബൈദ് ഫൈസി പാറന്നൂർ, സമദ് ഫൈസി തച്ചംപൊയിൽ, മുഹമ്മദ് മുസ്‌ലിയാർ പന്നൂർ, മഹല്ല് കമ്മിറ്റി ഭാരവാഹികളായ കെ അബ്ദുല്ലത്തീഫ്, എ.കെ അഹ്മദ്, സി.പി തറുവെയികുട്ടി, വി.കെ മുഹമ്മദ് റഷീദ്, പി.സി മുഹമ്മദ്, എം. കുഞ്ഞഹമ്മദ് ഹാജി, ടി.എം റഷീദ്, എം. ജമാലുദ്ധീൻ, പി.ടി.എ പ്രസിഡന്റ് എൻ.എ.എം ബഷീർ ഹാജി കരീറ്റിപറമ്പ്, ദാറുൽ ഹിദായ സപ്പോർട്ടിംഗ് കമ്മിറ്റി ഭാരവാഹികളായ ആലിഹാജി പൂനൂർ, എൻ.കെ.പി ബഷീർ, ആഡംബ്ര അബ്ദുൽ ഖാദർ ഹാജി, മുഹമ്മദ്ഹാജി ഇയ്യാട്, അഷ്‌റഫ് തങ്ങൾ തച്ചംപൊയിൽ, പി.സി മുഹമ്മദ്, അബൂബക്കർ ഹാജി വള്ളിയോത്ത്, അഹ്മദ് കോയ ഹാജി പാവണ്ടൂർ, ഇസ്മായിഈൽ ഹാജി നടമ്മൽപൊയിൽ, അറഫ ഹുസൈൻ കുട്ടി ഹാജി അമ്പലക്കണ്ടി, കെ.കെ അബ്ദുല്ല, കെ.പി അബ്ദുൽ ശുകൂർ, ടി.പി.സി താരിഖ് റഹ്മാൻ തുടങ്ങിയവർ  പങ്കെടുത്തു.


Post a Comment

0 Comments