Ticker

6/recent/ticker-posts

പൂനൂർ ജി.എം.യു.പി സ്‌കൂളിൽ പഠന ക്യാംപ് സംഘടിപ്പിച്ചു


പൂനൂർ: ജി.എം.യു.പി സ്‌കൂളിന്റെ  നൂറാം വാർഷികം ശതോത്സവത്തോടനുബന്ധിച്ച്  പൂനൂർ റിവർഷോർ ഹോസ്പിറ്റലുമായി ചേർന്ന് എജ്യുക്കേഷണൽ സൈക്കോളജി എന്ന  വിഷയത്തിൽ രക്ഷിതാക്കൾക്ക് പഠന ക്യാംപ് സംഘടിപ്പിച്ചു. ഉണ്ണികുളം ഗ്രാമ പഞ്ചായത്തംഗം സി.പി കരീം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അസ്‌ലം കുന്നുമ്മൽ അധ്യക്ഷനായി. കൺസൾട്ടന്റ്  ആൻഡ് എഡ്യൂക്കേഷണൽ  സൈക്കോളജിസ്റ്റ് , റിവർഷോർ ഹോസ്പിറ്റൽ പൂനൂർ കെ.സി മജീദ് ക്ലാസിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ എ.കെ അബ്ദുസ്സലാം, എസ്.എം.സി ചെയർമാൻ ശാഫി സകരിയ, മെഡിക്കൽ ക്യാംപ് കമ്മിറ്റി ചെയർമാൻ കെ. അബ്ദുൽ  മജീദ്, സ്റ്റാഫ് സെക്രട്ടറി സലാം മലയമ്മ, എ.സി ഇന്ദിര സംസാരിച്ചു.


Post a Comment

0 Comments