Ticker

6/recent/ticker-posts

കുട്ടമ്പൂർ ദാറുൽ ഹിദായ ദശവാർഷിക സമാപനസംഗമം ഇന്ന്

എകരൂൽ:  വീര്യമ്പ്രം മഹല്ല് ജമാഅത്തിന് കീഴിൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ ജൂനിയർ സ്ഥാപനമായി പ്രവർത്തിക്കുന്ന കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്ലാമിക് അക്കാദമിയുടെ ദശവാർഷിക സമാപന സംഗമം ഇന്ന് നടക്കും.

'അൽഅശറ ദാറുൽ ഹിദായയുടെ ഒരു പതിറ്റാണ്ട്' എന്ന പ്രമേയത്തിൽ 2024 ജൂലൈ മുതൽ തുടങ്ങി ആറ് മാസം നീണ്ടുനിന്ന ക്യാംപയിനിന്റെ സമാപനമാണ് ഇന്ന് നടക്കുന്നത്.

മുഹമ്മദ് ഹൈത്തമി വാവാട്, ഫരീദ് റഹ്‌മാനി കാളികാവ്, മുഹമ്മദ് ഷാഫി നിസാമി യമാനി കരിപ്പൂർ തുടങ്ങിയവർ വിവിധ ദിവസങ്ങളിലായി പ്രഭാഷണം നടത്തി. മൂന്നാം ദിവസമായ ഇന്നലെ എം കുഞ്ഞഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കെ.കെ ഇബ്രാഹിം മുസ്ലിയാർ എളെറ്റിൽ ഉദ്ഘാടനം ചെയ്തു.

സമാപന ദിവസമായ ഇന്ന് മഹല്ല് പ്രസിഡണ്ട് ടി.പി മുഹമ്മദ്  അധ്യക്ഷനാകും.    വീര്യമ്പ്രം മഹല്ല് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. ഉമൈർ ദാരിമി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തും. മജ്ലിസുന്നൂർ ആത്മീയ സദസിന് സമസ്ത കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബൂബക്കർ ദാരിമി നേതൃത്വം നൽകും. 


പരിസര മഹല്ലുകളിലെ ഉസ്താദുമാരുടെ സാന്നിധ്യത്തിൽ നടക്കുന്ന പരിപാടിയിൽ മഹല്ല് കമ്മിറ്റി ഭാരവാഹികളായ കെ അബ്ദുല്ലത്തീഫ്, എ.കെ അഹ്‌മദ്, സി.പി തറുവെയികുട്ടി, വി.കെ മുഹമ്മദ് റഷീദ്, പി.സി മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് എൻ.എ.എം ബഷീർ ഹാജി കരീറ്റിപറമ്പ്, ദാറുൽ ഹിദായ സപ്പോർട്ടിംഗ് കമ്മിറ്റി ഭാരവാഹികളായ ആലിഹാജി പൂനൂർ, എൻ.കെ.പി ബഷീർ, ആഡംബ്ര അബ്ദുൽ ഖാദർ ഹാജി, പി.സി മുഹമ്മദ്, മുഹമ്മദ് ഹാജി ഇയ്യാട്, അബൂബക്കർ ഹാജി വള്ളിയോത്ത്, അഹ്‌മദ് കോയ ഹാജി പാവണ്ടൂർ, മുഹമ്മദ് കോയ ഭരണിപാറ തുടങ്ങിയവർ  പങ്കെടുക്കും.


Post a Comment

0 Comments