എകരൂൽ കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂൾ നാൽപതാം വാർഷികാഘോഷ സമാപന സമ്മേളനത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർഥികൾ വോളി മേള സംഘടിപ്പിച്ചു. കുട്ടമ്പൂർ ഹെക്‌സാസ് ഫ്‌ലഡ്‌ലിറ്റ് ഗ്രൗണ്ടിൽ നടത്തിയ മേള നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജവഹർ പൂമംഗലത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ യു. ഷജിൽ കുമാർ അധ്യക്ഷനായി. മാനേജർ പൂമംഗലത്ത് അബ്ദു റഹിമാൻ, സി. മാധവൻ, ഹെക്‌സാസ് സ്‌പോർട്ട്‌സ് ക്ലബ്ബ് പ്രസിഡന്റ് മുസ്തഫ , പി.ടി.എ പ്രസിഡന്റ് ഒ.പി കൃഷ്ണദാസ്, വി.ജി സുരേഷ്, പൂർവ്വ വിദ്യാർഥി സംഘടന കൺവീനർ പി.എം ശ്രീജിത്ത്, ഹാഷിഫ് പൂമംഗലം സംബന്ധിച്ചു.
0 Comments