Ticker

6/recent/ticker-posts

താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

താമരശ്ശേരി : ഗവ.  വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 'അവനി' പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾക്ക് പ്രകൃതിയുമായി വീണ്ടും ബന്ധിപ്പിക്കുന്നു എന്ന വിഷയത്തിൽ ക്ലാസ് നൽകി. കോഴിക്കോട് ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ , ശോഭീന്ദ്രൻ മാഷ് നേതൃത്വം നൽകിയ മഴയാത്രയുടെ ഭാഗമായി അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് ബോധവൽക്കരണ ക്ലാസ് നൽകിയത്. ദേശീയ ഹരിത സേന മാസ്റ്റർ ട്രയിനർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. അവനി പരിസ്ഥിതി ക്ലബ്ബ് കൺവീനറായ ഷജിന എ.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാന അധ്യാപകൻ പിടി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സജ്‌ന ശ്രീധരൻ, അബ്ദുൾ നാസർ എൻ.കെ എന്നിവർ ആശംസ അർപ്പിച്ചു .സ്റ്റുഡന്റ് കൺവീനർ ഹരികൃഷ്ണ ഉമേഷ്  കൃതജ്ഞത അർപ്പിച്ചു. സി ഡബ്ല്യു ആർ ഡി എമ്മിലെ റിസർച്ച് സ്‌കോളറായ സുഗമ്യ ക്ലാസ്സ് നയിച്ചു.




Post a Comment

0 Comments