Ticker

6/recent/ticker-posts

കോളിക്കൽ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പൂനൂർ: കഴിഞ്ഞ ദിവസം പൂനൂർ കോളിക്കലിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുതുപ്പാടി കാക്കവയൽ സ്വദേശി  പറയാർകുന്നുമ്മൽ മുഹമ്മദ് അജ്‌സൽ (19)ആണ് മരിച്ചത്. കോളിക്കൽ കുണ്ടത്തിൽ വെച്ച് അമിത വേഗതയിലെത്തിയ താർ ജീപ്പ് അജ്‌സലും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ ഇടിച്ചായിരുന്നു അപകടമുണ്ടായത്.



Post a Comment

0 Comments