Ticker

6/recent/ticker-posts

സഞ്ചാരികൾക്ക് വേറിട്ട കാഴ്ചയൊരുക്കി മഞ്ഞിൽ പുതച്ച് വയനാട്

മേപ്പാടി: സഞ്ചാരികൾക്ക് വേറിട്ട കാഴ്ചയൊരുക്കി മഞ്ഞിൽ പുതച്ച് വയനാട്. ഡിസംബർ അവസാനത്തോടെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ മഞ്ഞ് വയനാടിന്റെ പ്രകൃതി മനോഹാരിതയിലേക്കുള്ള തിരിച്ച് വരവ് കൂടിയായി. സമുദ്ര നിരപ്പിൽ നിന്ന് ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൂപ്രകൃതി എന്ന നിലയിൽ തന്നെ ജില്ല സന്ദർശിക്കാൻ എത്തുന്ന വിനോദ സഞ്ചാരികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക മഞ്ഞ് പുതച്ച വയനാടാണ്. വയനാടൻ നഗരങ്ങളും വഴികളുമെല്ലാം പുലർച്ചെ മുതൽ മഞ്ഞിൽ മൂടിയ നിലയിലായിരുന്നു. വൈകിട്ടും പുലർച്ചെയും തീകൂട്ടി ചൂട് പകരുന്ന വയനാടൻ കാഴ്ചകൾ ജില്ലയുടെ പ്രത്യേകതയാണ്.


 

ക്രിസ്തുമസ് അവധിക്കാലം കൂടി ആരംഭിച്ചതോടെ ജില്ലയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട്. ചൂരൽമല ദുരന്തം വയനാടൻ ടൂറിസത്തിന് വലിയ തിരിച്ചടിയായി മാറിയിരുന്നുവെങ്കിലും ദുരന്ത ഓർമകളിൽ നിന്ന് വിട്ടകന്ന് വിനോദ സഞ്ചാരികളും എത്തുന്നുണ്ട്. രാവിലെ ഒൻപത് മണി വരെ തുടരുന്ന കനത്ത മഞ്ഞ് വിനോദ സഞ്ചാരികൾക്കും വേറിട്ട കാഴ്ചയൊരുക്കുകയാണ്. വരും ദിവസങ്ങളിലും മഞ്ഞുവീഴ്ചയുടെ ശക്തി കൂടുമെന്ന് തന്നെയാണ് പ്രതീക്ഷ. അതെ സമയം ശക്തമായ മഞ്ഞ് വീഴ്ച് ചില കാർഷിക വിളകൾക്ക് ദോഷകരമായി ബാധിക്കുമോയെന്ന ആശങ്കയുമുണ്ട്.

  കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ജില്ലയിലും കാലാവസ്ഥ മാറ്റങ്ങളിൽ വലിയ വ്യത്യാസമുണ്ടാകാറുണ്ടെങ്കിലും ഡിസംബറിൽ 14 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നിരുന്നു. എന്നാൽ മഞ്ഞും ,തണുപ്പും കുറവായിരുന്നു.


Post a Comment

0 Comments