തലയാട്: മലയോര ഹൈവേയുടെ നിർമാണ പ്രവൃത്തികൾ ഇഴഞ്ഞു നീങ്ങുന്നതിനാൽ പ്രദേശവാസികളും വ്യാപാരികളും ദുരിതത്തിൽ. തലയാട് മേഖലയിൽ ഓവുചാലുകളുടെ നിർമാണം എങ്ങുമെത്തിയിട്ടില്ല. അങ്ങാടിയിൽ പ്രവൃത്തികൾക്കായി പൊളിച്ചിട്ടതിനാൽ വാഹനങ്ങൾ നിർത്താൻ കഴിയുന്നുമില്ല. രൂക്ഷമായ പൊടി ശല്യം ടൗണിലെ വ്യാപാരികളെയും അങ്ങാടിയിൽ എത്തുന്നവരെയും ദുരിതത്തിലാക്കുന്നുണ്ട്. എത്രയും വേഗത്തിൽ അങ്ങാടിയിലെ നിർമ്മാണ പ്രവൃത്തികൾക്ക് കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് പൂർത്തീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപെട്ടു.
0 Comments