Ticker

6/recent/ticker-posts

സ്വന്തം പത്രത്തിന് രൂപം നൽകി സ്‌കൂൾ വിദ്യാർഥികൾ

കല്ലാനോട്: കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂൾ വിദ്യാർഥികൾ 'വോയ്‌സ് ഓഫ് എസ്.എം.എച്.എസ് ' എന്ന പേരിൽ സ്‌കൂൾ പത്രം പുറത്തിറക്കി. സ്‌കൂളിലെ ഈ അധ്യയന വർഷത്തെ വിവിധ വിശേഷങ്ങൾ ഉൾപ്പെടുത്തിയുള്ള പത്രത്തിന്റെ ആദ്യ പതിപ്പാണു പുറത്തിറക്കിയത്.

കുട്ടികൾ തന്നെയാണു വാർത്തകൾ തയാറാക്കിയതും,  അണിയറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും. അടുത്ത മാസം സ്‌കൂൾ പത്രത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നേതൃത്വം നൽകിയ വിദ്യാർഥികളായ ദിയ ശിവൻ, ദയാലക്ഷ്മി, എഡ്വിൻ ജോസഫ്, ക്രിസ്റ്റ മരിയ, മാർഷൽ വി ഷോബിൻ എന്നിവർ പറഞ്ഞു.



അടുത്ത അധ്യയന വർഷം മുതൽ മറ്റു വാർത്തകൾ കൂടി ഉൾപ്പെടുത്തി മൂന്ന് മാസം തോറും സ്‌കൂൾ പത്രം ഇറക്കാനാണു ലക്ഷ്യമിടുന്നതെന്നും വിദ്യാർഥികൾ പറഞ്ഞു. സ്‌കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ് പത്രം പ്രകാശനം ചെയ്തു. അധ്യാപകരായ നൈസിൽ തോമസ്, ജിൽറ്റി മാത്യു, ഷൈജ ജോസഫ് എന്നിവർ സംസാരിച്ചു.


Post a Comment

0 Comments