Ticker

6/recent/ticker-posts

ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ 23 കോടിയുടെ പുതിയ കെട്ടിടം സജ്ജം. നാളെ രാവിലെ 10 മണിക്ക് ഉദ്ഘാടനം

ബാലുശ്ശേരി: കിഫ്ബിയിൽനിന്ന്‌ അനുവദിച്ച 23 കോടി രൂപ ഉപയോഗപ്പെടുത്തി പുതുതായി നിർമിച്ച ബാലുശ്ശേരി താലൂക്ക് ആശുപത്രി ബഹുനിലക്കെട്ടിടം നാളെ രാവിലെ 10 മണിക്ക് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഉജ്ജ്വലമായ അടയാളപ്പെടുത്തലായി ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം മാറുന്നു. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും മിതമായ നിരക്കിൽ മികച്ച ചികിത്സ ഉറപ്പാക്കുന്ന സർക്കാരിന്റെ കരുതലിന്റെ നേർസാക്ഷ്യമാണിത്.  അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിക്കും.



Post a Comment

0 Comments