ബാലുശ്ശേരി: ബാലുശ്ശേരി കലാസഭ ബാലുശ്ശേരിയുടെ ആഭിമുഖ്യത്തിൽ ഹാജി പി. സെയ്ത് മുഹമ്മദ് മെമ്മോറിയൽ അഖില കേരള പ്രൊഫഷണൽ നാടകോത്സവം ഷെരീഫ് ആഷിയാന നഗറിൽ വി.ടി. സൂരജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി. സുധാകരൻ അധ്യക്ഷത വഹിച്ചു.
പ്രമുഖ സാഹിത്യകാരൻ ഡോ. കെ. ശ്രീകുമാർ മുഖ്യാതിഥിയായിരുന്നു. നാടക, സിനിമാ നടി സരസ ബാലുശ്ശേരിയെ ചടങ്ങിൽ ആദരിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. ബാബു, ഹരീഷ് എക്സൽ എന്നിവർ സംസാരിച്ചു. ഷാജീവ് കുമാർ സ്വാഗതവും ഗിരിധരൻ ഇ.കെ. നന്ദിയും പറഞ്ഞു.
തുടർന്ന് എക്കോ തിയേറ്റർ കൊല്ലത്തിന്റെ 'നിലാവ് പറഞ്ഞത്' എന്ന നാടകം അരങ്ങേറി. ഇന്ന് ഉർവ്വശി തിയേറ്റേഴ്സ് തിരുവനന്തപുരം അവതരിപ്പിക്കുന്ന 'കുമ്മാട്ടി' എന്ന നാടകവും അരങ്ങേറും.

0 Comments