പൂനൂർ: ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ പൂനൂർ ഇഷാ അത്ത് പബ്ലിക് സ്കൂൾ പൂർവ്വ വിദ്യാർത്ഥിയായ മുഹമ്മദ് സുഹൈലിനെ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മു സ്ലിയാർ
ആദരിച്ചു. ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി ,അബ്ദുന്നാസിർ സഖാഫി പൂനൂർ, ടി പി അബ്ദുസ്സമദ് മാസ്റ്റർ,ഷമീം മർകസ്,ഹസ്സൻ ടി കെ എന്നിവർ സംബന്ധിച്ചു.
സിവിൽ സർവീസ് എന്ന ലക്ഷ്യത്തിൽ സുഹൈൽ നടത്തിയ കഠിന പരിശ്രമ ത്തിനൊടുവിലാണ് 718 ആം റാങ്കോടെ ലക്ഷ്യത്തിലെത്തിയത്. എൽ കെ ജി മുതൽ
പ്ലസ്ടു വരെ പൂനൂർ ഇഷാ അത്ത് പബ്ലിക് സ്കൂളിൽ പഠിച്ച സുഹൈൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷമാണ് സിവിൽ സർവീസ് പരിശീലനത്തിന് തുടക്കം കുറിച്ചത്.
അഞ്ചാം തവണ എഴുതിയ പരീക്ഷയിലാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. പാർട്ട് ടൈം ജോലിക്കൊപ്പം പഠനം നടത്തിയാണ് ഇൗ നേട്ടം കൈവരിച്ചത്.
തിരുവനന്തപുരം ഫോർ ച്യൂൺ അക്കാദമിയിൽ മെന്റർ ആയി ജോലി ചെയ്യുന്നതിനൊപ്പമാണ് സിവിൽ സർവീസ് പരീക്ഷക്കുള്ള തയ്യാറെടുപ്പും നടത്തിയത്.
കഴിഞ്ഞ തവണ ഇന്റർവ്യൂ വരെ എത്തി യെങ്കിലും റാങ്കിൽ ഇടം പിടിച്ചിരുന്നില്ല.
സ്കൂൾ പഠനകാലത്ത് ലഭിച്ച പ്രചോദനവും ഡൽഹിയിലെ ബിരുദ പഠനകാലത്ത് സിവിൽ സർവീസ് രംഗത്തെ പ്രമുഖരെ നേരിട്ട് കണ്ടപ്പോഴുള്ള അതീവ താല്പര്യവുമാണ് ഈ ലക്ഷ്യപ്രാപ്തിയിലേക്ക് നയിച്ചതെന്ന് സുഹൈൽ സിറാജിനോട് പറഞ്ഞു.
റാങ്ക് അടിസ്ഥാനത്തിൽ ഇന്ത്യൻ പോലീസ് സർവീസ്, ഇന്ത്യൻ റവന്യൂ സർവീസ് എന്നിവയിലേക്കാണ് നിയമന സാധ്യതയുള്ളത്. എങ്കിലും ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ എത്തുന്നതിന് വീണ്ടും ശ്രമം നടത്താനുള്ള താല്പര്യവും സുഹൈ ലിനുണ്ട്.
സൗദി അറേബ്യ യിൽ പ്രവാസിയായ താഴെ തലയാട്
ഇസ്മായിൽ - സുഹറ ദമ്പതികളുടെ മകനാണ് മുഹമ്മദ് സുഹൈൽ .
സഹോദരിമാരായ നെസ്മിയ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ബി ഡി എസ് വിദ്യാർത്ഥിനിയും ആയിഷ റന പാല ബ്രില്ലിയൻറ് കോളേജിൽ നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുകയുമാണ്.
0 Comments