Ticker

6/recent/ticker-posts

ബാലുശേരി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

 ബാലുശേരി: താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകൂപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ചടങ്ങില്‍ ബാലുശ്ശേരി എം.എല്‍.എ  കെ.എം സച്ചിന്‍ദേവ്  അധ്യക്ഷനായി. ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയില്‍ കുറുമ്പൊയില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം കമലാക്ഷി, മംഗള്‍ദാസ് ത്രിവേണി, കെ.കെ അബ്ദുള്ള, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ. ബാലാമണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. കെ ശോഭ, പി.കെ ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പുഷ്പ, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.


Post a Comment

0 Comments