കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ കൊയിലാണ്ടിയിലെ പച്ചക്കറി വ്യാപാരി പയറ്റുവളപ്പിൽ മമ്മൂട്ടുകര എം.കെ. കുമാരൻ (75) മരിച്ചു. ചുരം അഞ്ചാം വളവിനും ആറാം വളവിനും ഇടയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മറ്റു രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മരിച്ച കുമാരന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ലത. മക്കൾ: ദയ, ധന്യ. സഹോദരങ്ങൾ: ബാബു, കമല, രാധ, പരേതനായ ബാലൻ.

0 Comments