Ticker

6/recent/ticker-posts

വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളിൽ 2024 -25 വർഷത്തെ ഉന്നത വിദ്യാഭ്യാസ പരീക്ഷയിൽ ഉയർന്ന വിജയം കൈവരിച്ചവർക്ക് ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേന്ദ്ര/കേരള സർക്കാർ/എയ്ഡഡ് യൂണിവേഴ്സിറ്റി കോളേജുകളിൽ നിന്ന് റഗുലർ കോഴ്സുകളിൽ ഡിഗ്രി, പ്രൊഫണൽ ഡിഗ്രി, പിജി, പ്രൊഫഷണൽ പിജി, ഐടിഐ, ടിടിസി, പോളിടെക്‌നിക്, ജനറൽ നഴ്‌സിങ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷാ ഫോമും, മാനദണ്ഡങ്ങളും  www.agriworkersfund.org വെബ് സൈറ്റിൽ ലഭിക്കും. നിശ്ചിത ഫോമിലുള്ള അപേക്ഷ, ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർമാർ ജനുവരി 6 മുതൽ 31 വൈകിട്ട് 5 വരെ സ്വീകരിക്കും. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, അംഗത്വ പാസ്ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അപേക്ഷകർ കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളമായി ബന്ധപ്പെടണം.




Post a Comment

0 Comments