പുനൂർ: പൂനൂർ ജി.എം.യു.പി സ്‌കൂളിന്റെ നൂറാം വാർഷികം ശതോത്സവത്തോടനുബന്ധിച്ച് എൽ.പി വിദ്യാർഥികൾക്കായി ആരംവം ഫുട്‌ബോൾ മേള സംഘടിപ്പിച്ചു. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെംബർ പി.എച്ച് സിറാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അസ്ലം കുന്നുമ്മൽ അധ്യക്ഷനായി. വിവിധ സ്‌കൂളുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ജി.എൽ.പി.എസ് കാന്തപുരം വിന്നേഴ്‌സ്അപ്പ് ട്രോഫി കരസ്ഥമാക്കി. ജി.എം.എൽ.പി.എസ് പൂനൂർ റണ്ണേർസ് അപ്പ് ആയി. പ്രധാനാധ്യാപകൻ എ.കെ അബ്ദുസ്സലാം, വി.വി രജീഷ്, സാലിം കരുവാറ്റ, എൻ.കെ മുഹമ്മദ്, കെ.ആർ രജീഷ് ലാൽ, കെ.കെ അബ്ദുൽ കലാം, ശാഫി സകരിയ, സലാം മലയമ്മ, കെ. നിമിഷ, ഫസൽപോപ്പുലർ സംബന്ധിച്ചു.
0 Comments