Ticker

6/recent/ticker-posts

കെട്ടിടം വാടകയ്ക്ക് ആവശ്യമുണ്ട്

കോഴിക്കോട്  ജില്ലയിൽ പട്ടികവർഗ വിഭാഗത്തിലുള്ള പെൺകുട്ടികൾക്കായി ഒരു പോസ്റ്റ്മെട്രിക് ഹോസ്റ്റൽ ആരംഭിക്കുന്നതിന് കോഴിക്കോട് നഗരസഭ പരിധിക്കുള്ളിലോ സമീപ പ്രദേശത്തോ 50 വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കുന്നതിനുള്ള ഹോസ്റ്റൽ ആരംഭിക്കുന്നതിന് പൂർണ്ണ സുരക്ഷിതത്വമുള്ള കെട്ടിടം വാടകയ്ക്ക്  ആവശ്യമുണ്ട്. കെട്ടിടത്തിൽ 50 കുട്ടികൾക്ക് താമസിക്കുന്നതിനും പഠിക്കുന്നതിനും ആവശ്യമായ സ്ഥല സൗകര്യം, അടുക്കള, ഡൈനിംഗ് ഹാൾ സൗകര്യം, ആവശ്യമായ ബാത്ത്റുമുകൾ, ടോയ്ലറ്റുകൾ, വൈദ്യുതി, വെള്ളം, വഴി സൗകര്യം എന്നിവ വേണം. പ്രധാന റോഡിൽ നിന്നും വളരെ അകലെയുള്ളതോ യാത്രാ സൗകര്യം ഇല്ലാത്തതോ ആയ പ്രദേശത്തുള്ള കെട്ടിടങ്ങൾ പരിഗണിക്കില്ല. പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന പ്രതിമാസ വാടകയായിരിക്കും ലഭിക്കുക. കെട്ടിടം വാടകയ്ക്ക് നൽകാൻ തയ്യാറുള്ളവർ കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ട്രൈബൽ ഡവലപ്മെന്റ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0495-2376364.




Post a Comment

0 Comments