Ticker

6/recent/ticker-posts

കായിക താരങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തും : ഡോ. എം.കെ മുനീർ എം.എൽ.എ

താമരശ്ശേരി: ഡോ. എം.കെ മുനീർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 17.5 ലക്ഷം രൂപ ചിലവഴിച്ച് താമരശ്ശേരി ഗവ: വി.എച്ച്.എസ്   സ്‌കൂളിൽ  നിർമ്മിച്ച ക്രിക്കറ്റ് പ്രാക്ടീസിംഗ് പിച്ചിന്റെ ഉദ്ഘാടന കർമ്മം ഡോ. എം.കെ മുനീർ എം.എൽ.എ നിർവഹിച്ചു. നമ്മുടെ പ്രദേശത്തിന്റെ കായിക വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ മണ്ഡലത്തിൽ സജ്ജീകരിച്ചു കൊണ്ടിരിക്കുന്നു.  ഈ യജ്ഞത്തിന്റെ ഭാഗമായാണ് സ്‌കൂളിൽ ക്രിക്കറ്റ് പ്രാക്ടീസിങ് പിച്ചും, ഓമശ്ശേരിയിൽ ഇ.കെ ഉണ്ണി മോയി സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങളും നടക്കുന്നത് എന്ന് എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.  


ക്രിക്കറ്റ് പ്രാക്ടീസിന് ആവശ്യമായ ക്രിക്കറ്റ് കിറ്റും  സ്‌കൂളിന് സമ്മാനിച്ചു. PTA,പ്രസിഡന്റ്   വിനോദൻ  എം,  അധ്യക്ഷതവഹിച്ചു, മഞ്ജുള യു ബി,ജലൂഷ് കെ , റസാക്ക് മാസ്റ്റർ സജിന  ശ്രീധരൻ, അഷ്‌റഫ് കോരങ്ങാട്, നൗഷാദ് സി കെ, , ദേവദാസ് മാസ്റ്റർ,വാസു മാസ്റ്റർ, രഹന ടീച്ചർ പ്യാരി ടീച്ചർ,ഷീന പി പി , ആർ കെ ഷാഫി, അബ്ദുൽ അസീസ് എ കെ, അബ്ദുൾ അസീസ് എം ടി , ഹബീബ് റഹ്‌മാൻ എ പി, ബുഷറ ഫൈസൽ, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു


Post a Comment

0 Comments