എകരൂൽ: ഉണ്ണികുളം കിഴക്കെ മലയിൽ കെ.എം. രാമചന്ദ്രൻ (70) നിര്യാതനായി. ആദ്യകാല ആർ എസ് എസ്, ജനസംഘം, ബി ജെ പി പ്രവർത്തകനും മുതിർന്ന സംഘപരിവാർ കാര്യകർത്താവുമാണ്. ഹിന്ദു ഐക്യവേദി ഉണ്ണികുളം പഞ്ചായത്ത് രക്ഷാധികാരിയാണ്. ആർ എസ് എസ് ഉണ്ണികുളം മണ്ഡലം കാര്യവാഹക് , താമരശ്ശേരി താലൂക്ക് കാര്യവാഹക് ,താലൂക്ക് ബൗദ്ധിക് പ്രമുഖ് , വിശ്വഹിന്ദു പരിഷത് കോഴിക്കോട് ജില്ലാ സംഘടനാ കാര്യദർശി , കേരളാ ക്ഷേത്രസംരണ സമിതി വയനാട് ജില്ലാ ഓർഗനൈസർ, ബിജെപി ഉണ്ണികുളം പഞ്ചായത്ത് പ്രസിഡണ്ട്, കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് തുടങ്ങി നിരവധി സംഘടനാ ചുമതലകൾ വഹിച്ചിട്ടുണ്ട്.
പരേതരായ കിഴക്കെ മലയിൽ രാഘവക്കുറുപ്പ് - ദേവകി അമ്മ ദമ്പതിമാരുടെ മകനാണ്. ഭാര്യ: സതീദേവി (നന്മണ്ട), മക്കൾ: രതീദേവി (സംസ്‌കൃതാദ്ധ്യാപിക, പാലോറ എച്ച്എസ്എസ്, ഉള്ളിയേരി ), ഡോ. കെ.എം രഞ്ജിത്കുമാർ (റിസർച്ച് സയന്റിസ്റ്റ്, ഡ്രെസ്ഡൺ ജർമ്മനി).
മരുമക്കൾ: ഷാജി (വാകയാട്), കാവ്യ (പുനലൂർ). സഹോദരങ്ങൾ: മാധവി(വട്ടോളി), സുമതി (കൊടുവള്ളി), വിനോദിനി (എകരൂൽ), ഇന്ദിര (എകരൂൽ), കെ.എം ശ്രീധരൻ (എകരൂൽ). സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
0 Comments