മലപ്പുറം:ട്രെയ്നിൽ നിന്നും തെറിച്ചുവീണ് യുവാവിന് ഗുരുതരപരിക്ക്. പരപ്പനങ്ങാടി അയ്യപ്പൻ കാവിന് സമീപത്ത് വെച്ച് രാവിലെ 6.30 ഓടെയാണ് അപകടം. യുവാവ് തീവണ്ടിയിൽ നിന്ന് വീണതുകണ്ട നാട്ടുകാർ സാമൂഹ്യപ്രവർത്തകൻ ഹനീഫ കൊടപ്പാളിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മങ്ങാട് ഉണ്ണികുളം നേരോത്ത് മുജീബ് റഹ്‌മാൻ എന്ന യുവാവാണ് അപകടത്തിൽ പെട്ടതെന്ന് സംശയിക്കുന്നു. യുവാവിന്റെ കൈവശമുള്ള ആധാർ കാർഡിൽ നിന്നുള്ള വിവരമാണ് ഇത്.
0 Comments