Ticker

6/recent/ticker-posts

ഉണർവ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

എകരൂൽ: ഉണ്ണികുളം ഗ്രാമ പഞ്ചായത്തിന് കീഴിൽ പരപ്പിൽ പ്രവർത്തിക്കുന്ന ബുദ്ധിവികാസ കേന്ദ്രം - ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി മാനസിക ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വൈസ്പ്രസിഡന്റ് നിജിൽ രാജ് അധ്യക്ഷതയിൽ പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.കെ. അബ്ദുള്ള മാസ്റ്റർ ആമുഖഭാഷണം നടത്തി. മെമ്പർമാരായ ഒ.എം.ശശീന്ദ്രൻ . പി കെ.വിമല കുമാരി , സീനത്ത് പള്ളിയാലിൽ, സി.ഡി.എസ്. വൈസ് ചെയർ പേഴ്സൺ ദീപാ ജ്ഞലിം, കമ്മ്യൂണിറ്റി കൗൺസിലർ അമ്പിളി , ബഡ്സ് ടീച്ചർ സി.എ.ജയലക്ഷ്മി പ്രസംഗിച്ചു. ജീവിതനൈപുണി പരിശീലകനും ഫാമിലി കൗൺസിലറും റേഡിയോ ജോക്കിയുമായ ശരത് പറവൂർ ക്ലാസ്സിന് നേതൃത്വം നൽകി. ബഡ്സ് സ്കൂൾ വിദ്യാർഥികളും രക്ഷിതാക്കളും ക്ലാസ്സിൽ പങ്കാളികളായി.

Post a Comment

0 Comments