Ticker

6/recent/ticker-posts

പ്രഥമ ഖാന്‍ കാവില്‍ പുരസ്‌ക്കാരം നേടിയ ശബ്ദ കലാകാരൻ തങ്കയം ശശികുമാര്‍ ഇനി ഓർമ്മ

ബാലുശ്ശേരി: ശബ്ദസൗന്ദര്യം കൊണ്ട് ഏവരിലും വിസ്മയം തീർത്ത അതുല്യ കലാകാരൻ തങ്കയം ശശികുമാർ (54) അന്തരിച്ചു.  ഏപ്രിൽ അഞ്ചാം തീയതി ഞായറാഴ്ച്‌ച രാത്രിയിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ തങ്കയം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കവേയാണ് വിട പറഞ്ഞത്.  ശബ്ദ‌ കലാകാരനും നാടക സംവിധായകനും രചയിതാവും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ആയിരുന്ന അദ്ദേഹത്തിന്റെ പ്രവർത്തന മേഖല വിശാലമായിരുന്നു. ശബ്ദകലാകാരന്മാർക്കുള്ള പ്രഥമ ഖാൻ കാവിൽ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചു. അഭിനയരംഗത്തും പ്രതിഭ തെളിയിച്ചിട്ടുണ്ട്. അനൗൺസ്മെൻ്റ് രംഗത്ത് തന്മയത്വമുള്ള ശബ്ദത്തോടെ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച കലകാരനായിരുന്നു അദ്ദേഹം. പത്മവ്യൂഹത്തിലെ അഭിമന്യൂ എന്ന സിനിമയുടെ തിരക്കഥരചനയിൽ പങ്കാളിയായിരുന്നു. നിരവധി നാടക പരീശീലനക്കളരികൾക്ക് നേതൃത്വം നൽകി. നാടകരംഗത്ത് നിരവധി പ്രതിഭകളെ അദ്ദേഹം കണ്ടെത്തിയിരുന്നു. തങ്കയം മീഡിയ എന്ന പേരിൽ സ്ഥാപനം നടത്തുകയായിരുന്നു. ഭാര്യ: ഷൈനി.മക്കൾ: അഭിമന്യൂ, അഭിനയ ( ഇരുവരും കോളേജ് വിദ്യാർഥികൾ).



Post a Comment

0 Comments