Ticker

6/recent/ticker-posts

മർകസ് ഗാർഡൻ ഉർസേ അജ്മീർ സ്വാഗതസംഘം ഓഫീസ് തുറന്നു

പൂനൂർ : മർകസ് ഗാർഡൻ ഉർസേ അജ്മീർ സ്വാഗതസംഘം ഓഫീസ് 'ഖാൻ ഖാഹ്' തുറന്നു. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മതമൈത്രിയുടെയും സാമൂഹിക സൗഹാർദ്ദത്തിന്റെയും പ്രതീകങ്ങളായി രാജ്യത്ത് ഉയർന്നുനിന്നിരുന്ന ഖാൻ ഖാഹ്കളെ തിരികെ കൊണ്ടുവരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അത്‌കൊണ്ട് തന്നെ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഉർസേ അജ്മീറിന്റെ പ്രസക്തി വളരെക്കൂടുതലാണെന്നും എം.എൽ.എ പറഞ്ഞു. സൂഫിയാക്കളുടെയും ദർവേഷുകളുടെയും കേന്ദ്രമായിരുന്ന ഖാൻ ഖാഹ്കളെ അനുസ്മരിച്ചാണ് ഖ്വാജാ മുഈനുദ്ധീൻ ചിഷ്തിയുടെ നാമഥേയത്തിൽ സ്വാഗതസംഘം ഓഫീസ് ഒരുക്കിയത്. ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ അവേലം അധ്യക്ഷത വഹിച്ചു. 



2025 ജനുവരി 22,23,24,25 തിയ്യതികളിലാണ് ഉർസെ അജ്മീർ മർകസ് ഗാർഡനിൽ വെച്ച് വിപുലമായി സംഘടിക്കപ്പെടുന്നത്. ആവാസേ ഗരീബ് ഗ്രാമസഞ്ചാരം, ഇലാ ദർബാർ, ഖിദ്മ അക്കാദമിക് സെമിനാർ, ഗ്ലോബൽ അജ്മീർ മൗലിദ്, ഖത്മുൽ ഖുർആൻ, ഫാമിലി മീറ്റ്, മഹല്ല് ശൗഖ, ഗ്രാൻഡ് പേരെന്റ്‌സ് മീറ്റ്, മജ്‌ലിസുൽ വഅള് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ഉർസേ അജ്മീറിന്റെ പ്രചാരണാർത്ഥo സംഘടിപ്പിക്കുന്നുണ്ട്. 


കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹ്‌മാൻ ബാഖവി മടവൂർ, അബൂബക്കർ സഖാഫി പന്നൂർ, അബ്ദുന്നാസർ സഖാഫി പൂനൂർ, സി കെ അസീസ് ഹാജി, അൻവർ സഖാഫി വിഓടി, ജബ്ബാർ ഹാജി മടത്തുംപൊയിൽ, മഹ്‌മൂദ് ഹാജി അണ്ടോണ, അബൂസ്വാലിഹ് സഖാഫി, നൗഫൽ ഹസ്സൻ നൂറാനി എന്നിവർ സംസാരിച്ചു.


Post a Comment

0 Comments