Ticker

6/recent/ticker-posts

രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പൂനൂർ: പൂനൂർ ജി.എം.യു.പി സ്‌കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ഷാഫി സകരിയ്യ അധ്യക്ഷനായി. 'വിവിധ രക്ഷാകർതൃ രീതികൾ' എന്ന വിഷയത്തിൽ പൂനൂർ ജി.എം.യു.പി. സ്‌കൂൾ റിട്ട. പ്രധാന അധ്യാപകൻ ഇ. ശശീന്ദ്രദാസ് ക്ലാസ് എടുത്തു. പി.ടി.എ പ്രസിഡന്റ് അസ്ലം കുന്നുമ്മൽ, അബ്ദുസ്സലാം കുരിക്കൾ, സ്റ്റാഫ് സെക്രട്ടറി സലാം മലയമ്മ, വി.എം ഫിറോസ്, വി.വി. രജീഷ്, ടി.കെ ബുഷ്‌റ മോൾ, എം.പി.ടി.എ ചെയർപേഴ്‌സൺ സീനത്ത് ജബ്ബാർ, കെ.കെ കലാം, ഫസൽ പോപ്പുലർ, ഫസീല, ജാഗ്രതാ സമിതി കൺവീനർ പി.എം റിഷാന, സി. റംല സംസാരിച്ചു.



Post a Comment

0 Comments