എകരൂൽ : വൈദ്യുതി ചാർജ് വർദ്ധനവിനും, മാനദണ്ഡങ്ങൾ ലംഘിച്ച് അശാസ്ത്രീയമായി വാർഡ് വിഭജനത്തിൽ പ്രതിഷേധിച്ചും ഉണ്ണികുളം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉണ്ണികുളം വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു. കെ. ഉസ്മാൻ അധ്യക്ഷനായി. ബാലുശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.ടി മധു മുഖ്യ പ്രഭാഷണം നടത്തി.
കൺവീനർ കെ.കെ നാസർ, സി.പി ബഷീർ, പി.പി വേ ണുഗോപാൽ, ടി.പി അഡീസ്, അസ്ലം കുന്നുമ്മൻ, ഇ.ടി. ബിനോയ്, പി.പി ലത്തീഫ്, ശ്രീധരൻ മലയിൽ, ശശി കരിന്തോറ, കെ.പി സിറാജ്, ഗിരീഷ് ഇയ്യാട്, അബ്ദുല്ല, അഭിജിത്ത് ഉണ്ണികുളം, രബിൻലാൽ, സോമസുന്ദൻ തുടങ്ങിയവർ സംസാരിച്ചു. ഗഫൂർ ഇയ്യാട്, ഒ.കെ ദാമോധരൻ, അതുൽ പുറക്കാട്, റിലേഷ് എസ്റ്റേറ്റ്മുക്ക്, കാദർ, കെ.കെ ദിനേശൻ, ആർ.കെ ഇബ്രാഹിം, ഗഫൂർ കരുമല, രതീഷ് ഇയ്യാട്, സുനിൽകുമാർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
0 Comments