താമരശ്ശേരി: പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവും, വിദേശത്തു നിന്നും ആയിരക്കണക്കിന് മൃതദേഹങ്ങൾ യാതൊരു പ്രതിഫലവും വാങ്ങാതെ നാട്ടിലേക്ക് അയക്കാൻ എല്ലാ വിധ സഹായങ്ങളും ഒരുക്കുന്ന അഷറഫ് താമരശ്ശേരിയുടെ മാതാവ് പനംതോട്ടത്തിൽ കുഞ്ഞി പാത്തുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കോയാമു ഹാജി. മക്കൾ: പരേതനായ കുഞ്ഞിമുഹമ്മദ്, പക്രുകുട്ടി, ബഷീർ, മുസ്തഫ, അഷറഫ് താമരശ്ശേരി, സഫിയ, സുബൈദ, ബുഷ്‌റ, റൈഹാനത്ത്.
മരുമക്കൾ: മുഹമ്മദ് ഹാജി പുത്തൂർ, മുഹമ്മദ് മണ്ണിൽ കടവ്, എം.ടി മുഹമ്മദ് പുത്തൂർ, അബ്ദുൽ മജീദ് കുന്ദമംഗലം, മറിയക്കുട്ടി, ആയിഷ, റംല, കുഞ്ഞീമു, സോഫി. മയ്യത്ത് നിസ്‌കാരം രാവിലെ 11 മണിക്ക് താമരശ്ശേരി കെടവൂർ ജുമാ മസ്ജിദിൽ.
0 Comments