എകരൂൽ : ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പാതയോരങ്ങളിൽ അനകൃതമായ ബോർഡുകൾ ബാനറുകൾ കൊടി തോരണങ്ങൾ എന്നിവ സ്ഥാപിച്ചാൽ കേരള ഹൈക്കോടതിയുടെ wp(c) 22750/2018 കേസിലെ വിധിയിലെ നിർദ്ദേശപ്രകാരം ബോർഡ് ഒന്നിന് 5000 രൂപ വരെ പിഴ ഈടാക്കും. ആയതിനാൽ 2024 ഡിസംബർ 18ന് ശേഷം പൊതുസ്ഥലത്ത് കാണുന്ന പക്ഷം പഞ്ചായത്ത് ഇടപെട്ട് എടുത്തു മാറ്റുന്നതും നിയമാനുസൃത പിഴ ഈടാക്കുന്നതുമാണെന്ന് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
0 Comments