എളേറ്റിൽ: എളേറ്റിൽ വട്ടോളി ജി.എം.യു.പി.സ്‌കൂളിന്റെ 125-ാം വാർഷികാഘോഷത്തിന് തുടക്കമായി. എളേറ്റിൽ അങ്ങാടിയിൽ നടന്ന വിളംബര ജാഥയോടെയാണ് വാർഷികാഘോഷത്തിന് തുടക്കം കുറിച്ചത്. ജനപ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ, അധ്യാപകർ, നാട്ടുകാർ സ്‌കൗട്ട് & ഗൈഡ്‌സ്, ജെ.ആർ.സി, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ജാഥയിൽ അണിനിരന്നു.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ സാജിദത്ത്, സ്വാഗതസംഘം ചെയർമാൻ എൻ.സി. ഉസ്സയിൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ വഹീദ കയ്യലശ്ശേരി, റസീന ടീച്ചർ, കെ.കെ ജബ്ബാർ മാസ്റ്റർ, പ്രിയങ്ക കരൂഞ്ഞിയിൽ, കെ മുഹമ്മദലി, പി ഇസ്ഹാഖ് മാസ്റ്റർ, പി സുധാകരൻ, ഹെഡ് മാസ്റ്റർ അനിൽ കുമാർ മാസ്റ്റർ, എം.ടി സലീം മാസ്റ്റർ, റജ്‌ന കുറുക്കാംപൊയിൽ, എൻ.കെ മനോജ്, മുജീബ് ചളിക്കോട്, സമദ് വട്ടോളി, എം.കെ മുഹമ്മദ് അബ്ദുറഹിമാൻ, എ.കെ ഷാജഹാൻ, സതീഷൻ, ഖദീജ പാനോളി, കൃഷ്ണൻ എളേറ്റിൽ, പി.ടി നാസർ, കെ.പി റഊഫ് മാസ്റ്റർ എന്നിവർ വിളംബര ജാഥക്ക് നേതൃത്വം നൽകി.
0 Comments