Ticker

6/recent/ticker-posts

കാരുണ്യതീരം അക്കാദമിക് കെട്ടിടവും എ.കെ അഹമ്മദ് കുട്ടി ഹാജി സ്മാരക ബ്ലോക്കിന്റെയും ഉദ്ഘാടനം

പൂനൂർ: കാരുണ്യതീരം അക്കാദമിക് കെട്ടിടത്തിന്റെയും എ.കെ.അഹമ്മദ്കുട്ടി ഹാജി സ്മാരക  ബ്ലോക്കിന്റെയും ഉദ്ഘാടനം  ഫ്‌ലോറ ഗ്രൂപ്പ് ചെയർമാനും സി.ഇ.ഒ.യുമായ  വി.എ.ഹസ്സൻ നിർവ്വഹിച്ചു. കാരുണ്യതീരം കാമ്പസിൽ നടന്ന ചടങ്ങിൽ ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രസിഡണ്ട്  ഡോ : ബഷീർ പൂനൂർ അദ്ധ്യക്ഷത വഹിച്ചു.



എ.കെ ഹാഷിം തലശ്ശേരി, ഷുക്കൂർ കിനാലൂർ എന്നിവർ മുഖ്യാതിഥികളായി. ആഘോഷ വേളകളിൽ കാരുണ്യ തീരത്തെ ചേർത്ത് നിർത്താം എന്ന പദ്ധതിയിലേക്ക് മലബാർ ഗോൾഡ് വൈസ് ചെയർമാൻ കെ. പി അബ്ദുൽ സലാം, റിജൻസി ഗ്രൂപ്പ് എ. പി ശംസുദ്ധീൻ എന്നിവരുടെ കൈതാങ്ങ് ടൊയ പെയിന്റ് മാനേജിംങ്ങ് ഡയറക്ടർ മുഹമ്മദ് നിസാർ  കൈമാറി. നജീബ് മുസ്ലിയാരകത്ത്, റഷീദ് റോക്ക് ഫ്‌ലാവെർസ്, ദേവേഷൻ വട്ടപ്പൊയിൽ,  മെഹബൂബ്,   സി.കെ ലുംതാസ്, നവാസ് ഐ.പി, മുജീബ് പൂനൂർ എന്നിവർ ആശംസകൾ അറിയിച്ചു.  ബാബു കുടുക്കിൽ,  സമദ് പാണ്ടിക്കൽ, രവീന്ദ്രൻ ഒ.കെ, കെ. അബ്ദുൽ മജീദ്, ,ഹക്കീം പൂവക്കോത്ത്, എ മുഹമ്മദ് സാലിഹ്, ടി.എം അബ്ദുൽ ഹക്കീം, രവീന്ദ്രൻ ഒ.കെ എന്നിവർ ഉപഹാരം സമർപ്പിച്ചു.  കിരണം പദ്ധതിയിലേക്ക് 10 വർഷത്തേക്കുള്ള തുക കൈമാറി ജു ഗ്‌നു മൊയ്തീൻ കുട്ടി പങ്കു ചേർന്നു. ജനറൽ സെക്രട്ടറി സി.കെ ഷമീർ ബാവ സ്വാഗതവും സെക്രട്ടറി ടി.എം താലിസ് നന്ദിയും പറഞ്ഞു.


Post a Comment

0 Comments