Ticker

6/recent/ticker-posts

ശിവപുരം കലാഗ്രാമത്തിന്റെ അഞ്ചാം വാർഷികാഘോഷം നാളെ

നന്മണ്ട: ശിവപുരം കലാഗ്രാമത്തിന്റെ അഞ്ചാം വാർഷികാഘോഷം നാളെ വൈകുന്നേരം 6 മണിക്ക് ആരംഭിക്കും. പ്രശസ്ത നാടക-സിനിമ നടൻ ഹരീന്ദ്രനാഥ് ഉദ്ഘാടനം നിർവ്വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സംസ്ഥാന ചലച്ചിത്ര സ്പെഷൽ ജൂറി അവാർഡ് ജേതാവായ നടൻ സുധി കോഴിക്കോട് മുഖ്യാതിഥി ആയിരിക്കും. കലാഗ്രാമത്തിന്റെ ചമയം ബാലവേദി അംഗങ്ങൾ , വനിത വേദി അംഗങ്ങൾ , നാട്ടിലെ കലാകാരന്മാർ എന്നിവർ അവതരിപ്പിക്കുന്ന നൃത്ത-നൃത്യങ്ങൾ അരങ്ങേറും. കൂടാതെ, ഏറെ വർഷങ്ങൾക്കുശേഷം കരിയാത്തൻ കാവിലെ നാടകകലാകാരന്മാർ അഭിനയിക്കുന്ന 'സമയനദി' എന്ന നാടകവും ഉണ്ടായിരിക്കും. 7 വയസുമുതൽ 70 വയസുവരെയുള്ള 25ഓളം അഭിനേതാക്കൾ ഇതിൽ വേഷമിടുന്നുണ്ട്. 8.30ന് കൊച്ചിൻ ചന്ദ്രകാന്തയുടെ 'ഉത്തമന്റെ സങ്കീർത്തനം എന്ന നാടകവും ഉണ്ടായിരിക്കും. പരിപാടി കൃത്യസമയത്തു തുടങ്ങും. രണ്ടു നാടകങ്ങൾ ഉള്ളതിനാൽ നാട്ടിലെ കലാകാരന്മാരുടെ നാടകം കൃത്യം 7 മണിക്ക് ആരംഭിക്കും.

 രണ്ടു നാടകങ്ങൾക്കിടയിലാവും നൃത്തപരിപാടികളിൽ ഏറെയും അരങ്ങേറുക. സാങ്കേതികമായ ചില മുന്നൊരുക്കങ്ങൾ ഉള്ളതിനാലും രണ്ടാമത്തെ നാടകം കൃത്യസമയത്ത് നടത്തേണ്ടതിനാലുമാണ് രണ്ടു നാടകങ്ങൾക്കിടയിൽ മറ്റു പരിപാടികൾ നടത്തുന്നത്. എല്ലാ നാട്ടുകാരും 6 മണിക്ക് തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു

Post a Comment

0 Comments