പൂനൂർ : പൂനൂർ ജി എം യു പി സ്‌കൂൾ ശതോത്സവവും സർവ്വീസിൽ നിന്നും വിരമിക്കുന്ന എ സി ഇന്ദിര ടീച്ചർക്കുള്ള യാത്രയയപ്പു സമ്മേളനവും കേരള വനം, വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ നാസർ എസ്റ്റേറ്റ് മുക്ക് അധ്യക്ഷത വഹിച്ചു. പി ടി എ യുടെ സ്‌നേഹോപഹാരം മന്ത്രിയിൽ നിന്നും ഇന്ദിര ടീച്ചർ ഏറ്റുവാങ്ങി. വാർഡ് മെമ്പർ സി പി കരീം മാസ്റ്റർ, പി ടി എ പ്രസിഡണ്ട് അസ്ലം കുന്നുമ്മൽ, എ കെ. ഗോപാലൻ, കെ. ഉസ്മാൻ മാസ്റ്റർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, അജി മാസ്റ്റർ, ഇ.പി. അബ്ദുറഹ്‌മാൻ, കെ. അബൂബക്കർ മാസ്റ്റർ, ജാഫർ കോളിക്കൽ, ഇ ശശീന്ദ്രദാസ്, പി എച്ച് ഷമീർ, ഷാനവാസ് പൂനൂർ,വി എം ഫിറോസ്, പ്രധാന അധ്യാപകൻ എ കെ അബ്ദുസ്സലാം, സ്റ്റാഫ് സെക്രട്ടരി സലാം മലയമ്മ എന്നിവർ പ്രസംഗിച്ചു. ഇന്ദിര ടീച്ചർ മറുമൊഴി നടത്തി.
ഹനീഫ രാജഗിരിയുടെ മാജിക് ഷോ, ' ബർക്കത്ത് കെട്ട താറാവ് ' നാടകം, വിദ്യാർഥികളുടെ വൈവിധ്യമാർന്ന മറ്റു കലാ പരിപാടികളും അരങ്ങേറി.
0 Comments