എകരൂൽ: വീര്യമ്പ്രം മഹല്ല് ജമാഅത്തിന് കീഴിൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ ജൂനിയർ സ്ഥാപനമായി പ്രവർത്തിക്കുന്ന കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്ലാമിക് അക്കാദമിയുടെ വിദ്യാർഥി സംഘടന ജെ.ടി.എസ് ദശവാർഷിക പരിപാടികൾക്ക് സമാപനം. രണ്ട് ദിവസങ്ങളിലായി നടത്തിയ പരിപാടികൾ വീര്യമ്പ്രം മഹല്ല് ജമാഅത്ത് പ്രസിഡന്റ് ടി.പി മുഹമ്മദ് പതാകയുയർത്തി തുടക്കം കുറിച്ചു. ദശ വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഡിജിറ്റൽ ക്വിസ് മത്സരത്തിൽ നാഫിൽ ഊരള്ളൂർ, മുനീബ് മുണ്ടുപാറ ടീം ജേതാക്കളായി. ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ മുഹമ്മദ് ജൗഹർ എളേറ്റിൽ വട്ടോളി, മലയാളം, അറബി പ്രസംഗ മത്സരത്തിൽ സയ്യിദ് ബാസിത് തങ്ങൾ എളേറ്റിൽ വട്ടോളി, മലയാള ഗാന മത്സരത്തിൽ ആദിൽ പൂനൂർ എന്നിവർ ജേതാക്കളായി.
ഒന്നാം ദിനം ദാറുൽ ഹിദായ പ്രിൻസിപ്പൽ ഇബ്രാഹിം ഫൈസി ജാറം കണ്ടി ഉദ്ഘാടനം ചെയ്തു. ജെ.ടി.എസ് പ്രസിഡന്റ സഹൽ എം.എം പറമ്പ് അധ്യക്ഷനായി. ജബ്ബാർ അൻവരി തലയാട് മുഖ്യാതിഥിയായി. ഹാഫിസ് ഇയ്യാട്, അതീഖ് പാറന്നൂർ, ദാറുൽ ഹിദായ അധ്യാപകരായ അബ്ദുൽ ഹമീദ് ഫൈസി, ആഷിക് റഹ്‌മാനി, സൈദലവി റഹ്‌മാനി, അനസ് ഫൈസി, മുദ്ദസ്സിർ ഫൈസി, മുർഷിദ് ഫൈസി, ജാസിർ ദാരിമി, ഷമീം ജലാലി, ഫഹദ് ബാഖവി, ശരീഫ് ഫൈസി, നിജാസ് ഫൈസി എന്നിവർ സംസാരിച്ചു. അബ്ദുല്ല റാഷിദ് എളേറ്റിൽ വട്ടോളി നേതൃത്വം നൽകിയ ഇഷ്‌ക്ക് മജ്ലിസും തുടർന്ന് ദാറുൽ ഹിദായയിൽ സേവനമനുഷ്ഠിച്ചിരുന്ന ഉസ്താദുമാരുടെ സംഗമവും നടന്നു. സംഗമം ഡി.എം.എ കോളജ് വൈസ് പ്രിൻസിപ്പാൾ സൈനുദ്ദീൻ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. ഉസ്മാൻ അഷ്റഫി മലയമ്മ, ശംസുദ്ദീൻ റഹ്‌മാനി എളേറ്റിൽ, ആഷിക് അൻവരി ഒടമല, നൗഫൽ ഫൈസി അമ്പലക്കണ്ടി, മുഹ്സിൻ ബാഖവി, സിദ്ധീഖ് റഹ്‌മാനി വേളം എന്നിവർ സംബന്ധിച്ചു.
രണ്ടാം ദിനത്തിൽ വിദ്യാർഥികൾക്കായി നടത്തിയ ആദർശ ക്ലാസിന് കെ.സി മുഹമ്മദ് ഫൈസി പൂളപ്പൊയിലും, മോട്ടിവേഷൻ ക്ലാസിന് ആസിഫ് വാഫി റിപ്പണും നേതൃത്വം നൽകി.
പടം: ജെ.ടി.എസ് ദശവാർഷിക പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ദാറുൽ ഹിദായയിൽ സേവനമനുഷ്ഠിച്ചിരുന്ന ഉസ്താദുമാരുടെ സംഗമം സൈനുദ്ദീൻ എളേറ്റിൽ ഉദ്ഘാടനം ചെയ്യുന്നു
0 Comments