കുട്ടമ്പൂർ : ഹയർ സെക്കണ്ടറി സ്കൂൾ സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച ഇന്റർ സ്കൂൾ ഗെയിംസ് മത്സരങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. ഫുട്ബോൾ, വോളി ബോൾ, ക്രിക്കറ്റ്, ഷട്ടിൽ ബാഡ്മിന്റൺ എന്നീ മത്സരങ്ങളാണ് ഗെയിംസിന്റെ ഭാഗമായി നാന്നത്. ഫുട് ബോൾ മത്സരത്തിൽ ജി.എം.യു.പി. സ്കൂൾ എളേറ്റിൽ വിജയികളായി. എ.യു.പി.സ്പുന്നശ്ശേരി റണ്ണേഴ് സ് കപ്പ് നേടി. വോളി ബോൾ മത്സരത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ എ.യു.പി.എസ്. പുന്നശ്ശേരി വിജയികളായി. ക്രിക്കറ്റിൽ സി.സി .യു.പി. സ്കൂൾ ജേതാക്കളായി. എ.യു.പി.സ് പുന്നശ്ശേരി റണ്ണേഴ്സായി. ബാഡ്മിന്റണിൽ ജി.എം.യു.പി.സ്. എളേറ്റിൽ വിജയികളായി. എ.യു.പി.സ് പുന്നശ്ശേരി റണ്ണർ അപ് ആയി. വിജയിക്കുള്ള ട്രോഫി വിതരണം നരിക്കുന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ വഹർ പൂമംഗലത്ത് നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് ഒ.പി.കൃഷ്ണദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി വോളി ബോൾ താരവുമായ ഹാനി മൻസൂർ മുഖ്യഥിതിയായി പങ്കെടു ഞ്ഞു. മാനേജ്മെന്റ് കമ്മറ്റി പ്രസിഡണ്ട് സി.മാധവൻ മാസ്റ്റർ. ഏ.കെ. അബ്ദുൾ സലാം, ഹെഡ് മാസ്റ്റർ ഷജിൽ കുമാർ. യു. ബിന്ദു.എസ്. കൃഷ്ണ, ശാരിക. ഇ, സുഹൈർ, എന്നിവർ പങ്കെടുത്തു. കൺവീനർ കെ. നൗഷാദ് സ്വാഗതവും ഷൈജു.എം.വി. നന്ദിയും പറഞ്ഞു.
0 Comments