Ticker

6/recent/ticker-posts

കരിമരുന്ന് പ്രയോഗത്തിനിടെ കാണികൾക്കിടയിലേക്ക് പടക്കം വീണ് അപകടം; നിരവധി പേർക്ക് പരിക്ക്

മലപ്പുറം: സെവൻസ് ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെ കാണികൾക്കിടയിലേക്ക് പടക്കം വീണ് അപകടം. അരീക്കോടിനടുത്ത് തെരട്ടമ്മലിൽ രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. 22 പേർക്ക് പരിക്കേറ്റു.



മൈതാനത്ത് നിന്ന് ഉയരത്തിൽ വിട്ട പടക്കം ഗാലറിയിൽ ഇരുന്നവർക്കിടയിലേക്ക് വീണ് പൊട്ടുകയായിരുന്നു. ഇതോടെ ഗാലറിയിൽ ഇരുന്നവർ ചിതറി ഓടി. ഇതിനിടെയാണ് 19 പേർക്ക് പരിക്കേറ്റത്. മൂന്ന് പേർക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടയും പരിക്ക് ഗുരുതരമല്ല. യുണൈറ്റഡ് എഫ്സി നെല്ലിക്കുത്തും കെഎംജി മാവൂരും തമ്മിലുള്ള ഫൈനൽ മത്സരത്തിനോടനുബന്ധിച്ചായിരുന്നു കരിമരുന്ന് പ്രയോഗം നടത്തിയത്.


Post a Comment

0 Comments