ചീക്കിലോട്: നന്മണ്ട ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കുന്നോത്ത് പറമ്പത്ത് - ഓങ്ങോറ താഴം റോഡിൻറെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ രാജൻ അധ്യക്ഷനായി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഹരിദാസൻ ഈച്ചരോത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രതിഭ രവീന്ദ്രൻ, കെ രാജൻ, കെ രാമദാസൻ, മഹേഷ് കോറോത്ത്, സി കെ അബ്ദുറഹിമാൻ, എൻ കെ ബാബു എന്നിവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ഗിരീഷ് സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ ഇ കെ സുധ നന്ദിയും പറഞ്ഞു.
0 Comments