Ticker

6/recent/ticker-posts

കൊളത്തൂർ ജയശ്രീ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് നാടിന് സമർപ്പിച്ചു

നന്മണ്ട: 10 വർഷമായി ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായി കൊണ്ടിരിക്കുന്ന കൊളത്തൂരിലെ ജയശ്രീ ചാരിറ്റബിൾ ട്രസ്റ്റിന് കമ്മിറ്റി നൽകിയ ആംബുലൻസിന്റെ താക്കോൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ട്രസ്റ്റ് അംഗം കെ.ഗിരീഷിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണ വേണി മാണിക്കോത്ത് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി.കെ രാജൻ, ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, പ്രതിഭ രവീന്ദ്രൻ, സമീറ ഉള്ളാറാട്ട്, ടി.എം. മിനി, സ്മിത ഉണ്ണൂലി കണ്ടി, എൻ.കെ രാധാകൃഷ്ണൻ, വിജി ചീക്കിലോട്, ടി.എം അബൂബക്കർ, പി. ബാലൻ, രാജീവൻ കൊളത്തൂർ, എം.ഇ ഗംഗാധരൻ, കെ.കെ മൺസൂർ മാസ്റ്റർ, എം. ബൈജു, പി. വിശ്വൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു



Post a Comment

0 Comments