കൊടുവള്ളി : ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ വികസന സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ പ്രസിഡന്റ് കെ.എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ചേർത്ത് പിടിക്കേണ്ടുന്ന ഭിന്ന ശേഷിക്കാർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ, ഡയാലിസിസ് രോഗികൾ, കർഷകർ തുടങ്ങിയവരെ ചേർത്ത് നിർത്താൻ ഫണ്ടിൻറെ ലഭ്യതക്കനുസരിച്ച് ബ്ലോക്ക് പഞ്ചായത്തിന് പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജൻഡർ ഗവേഷണ സെന്റർ സ്ഥാപിക്കുക, പരിസ്ഥിതി പഠന ക്ലാസുകൾ സംഘടിപ്പിക്കുക,പ്രാദേശികമായി ലഭിക്കുന്ന പഴം, പച്ചക്കറി സംസ്‌കരണ പദ്ധതി നടപ്പിലാക്കുക, തുടങ്ങി വിവിധ നിർദ്ദേശങ്ങൾ ഗ്രൂപ്പ് ചർച്ചയുടെ ഭാഗമായി. ആകെ 9.63കോടിയുടെ വാർഷിക കരട് പദ്ധതിക്ക് സെമിനാർ അംഗീകാരം നൽകി. ചടങ്ങിൽ സംസ്ഥാനത്തെ മികച്ച കൂൺ കർഷകനായി തിരഞ്ഞെടുത്ത ജസലിനെ അനുമോദിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ ടി എം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ പി അശോകൻ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ചടങ്ങിൽഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ സന്തോഷ് മാസ്റ്റർ,അലക്‌സ് തോമസ്,പി കെഗംഗാധരൻ, സാജിദത്ത്, നജുമുന്നിസ ശരീഫ്, ബിന്ദുജോൺസൺ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഹെലൻ ടീച്ചർ, എ കെ കൗസർ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നാസർ എസ്റ്റേറ്റ്മുക്ക്,അംബിക മംഗലത്ത്, റംസീന നരിക്കുനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ളതോട്,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ അബ്ദുറഹീം സ്വാഗതവും ജി ഇ ഒ റെയ്ഷ നന്ദിയും പറഞ്ഞു.
0 Comments