Ticker

6/recent/ticker-posts

പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രി കെട്ടിട നിർമാണം: സ്വാഗതസംഘം രൂപീകരിച്ചു

നരിക്കുനി: നരിക്കുനി പഞ്ചായത്ത് പരിധിയിലെ പന്നിക്കോട്ടൂരിൽ പ്രവർത്തിക്കുന്ന ഗവ. ആയുർവേദ ആശുപത്രിയുടെ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് സ്വാഗതസംഘം രൂപീകരിച്ചു. വാർഡ് മെംബർ ജസീല മജീദ് അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻ കണ്ടിയിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി ലൈല, വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി ചെയർമാൻ സുനിൽകുമാർ, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ മൊയ്തി നെരോത്ത്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ.കെ സുബൈദ, കെ.കെ ചന്ദ്രൻ, ഇ.പി ഷറീന, കെ.കെ ലതിക, മെഡിക്കൽ ഓഫിസർ ഡോ. കെ.വി ബിജു, വാർഡ് വികസനസമിതി കൺവീനർ എൻ.കെ മുഹമ്മദ് മുസ്ലിയാർ സംസാരിച്ചു.


എം.കെ രാഘവൻ എം.പി, എം.കെ മുനീർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി ചെയർമാൻ സർജാസ് കുനിയിൽ, ജില്ലാ പഞ്ചായത്ത് മെംബർ ഐ.പി രാജേഷ് (രക്ഷാധികാരികൾ), പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം (ചെയർമാൻ), സി.പി ലൈല (വൈസ് ചെയർമാൻ), പി.ഐ വാസുദേവൻ നമ്പൂതിരി, കെ.സി ഖാദർ ഹാജി, ഷിബിൻ ലാൽ, ഗണേശൻ ചാലിൽ, ഒ.പി.എം ഇഖ്ബാൽ, ബാലകൃഷ്ണൻ, മജീദ് മഠത്തിൽ, അബ്ദു, സരിൻ പാലങ്ങാട്, നൗഷാദ്, സിദ്ദീഖ്, (മെംബർമാർ), മെഡിക്കൽ ഓഫിസർ ഡോ. ബിജു (കൺവീനർ), അബ്ബാസ് കുണ്ടുങ്ങര, എൻ.കെ മുഹമ്മദ് മുസ്ലിയാർ, ദാമോദരൻ, കരുണൻ, പി.സി ആലി ഹാജി (ജോയിന്റ് കൺവീനർ) അംഗങ്ങളായ സ്വാഗത സംഘമാണ് രൂപീകരിച്ചത്.



നരിക്കുനി പന്നിക്കോട്ടൂരിൽ നിർമിക്കുന്ന ഗവ. ആയുർവേദ ആശുപത്രിയുടെ മാസ്റ്റർപ്ലാൻ


Post a Comment

0 Comments