പൂനൂർ: എസ് എസ് എഫ് പൂനൂർ ഡിവിഷന്‍ സമ്മേളനം നാളെ പൂനൂരിൽ നടക്കും. എസ് എസ് എഫ് 53ാം സ്ഥാപകദിനമായ 29ന് വിദ്യാര്‍ഥികളിലെ നന്മയെയും ശരികളെയും ഉയര്‍ത്തിക്കാണിക്കുന്ന തരത്തില്‍ 'സെലിബ്രേറ്റിംഗ് ഹ്യുമാനിറ്റി, ശരികളുടെ ആഘോഷം' എന്ന പ്രമേയത്തില്‍ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായാണ് ഡിവിഷൻ സമ്മേളനങ്ങൾ നടക്കുന്നത്. വൈകുന്നേരം 4:30 ന് പൂനൂർ കേളോത്ത് നിന്ന് ആരംഭിക്കുന്ന വിദ്യാര്‍ഥി റാലി പൂനൂർ ടൗണിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ ഡിവിഷനിലെ 65 യൂണിറ്റുകളില്‍ നിന്നുള്ള 2000 ല്‍ പരം വിദ്യാര്‍ഥികള്‍ സംബന്ധിക്കും. 'സേ നോ, ലെറ്റ്സ് ഗോ' മാരത്തോണുകള്‍, വോയ്‌സ് ഓഫ് ഹോപ്പ്, സ്ട്രീറ്റ് പള്‍സ്, സോഷ്യല്‍ സര്‍വേ, സ്ട്രീറ്റ് പാര്‍ലിമെന്റ്, കേരള കണക്ട് തുടങ്ങിയ പ്രോഗ്രാമുകളാണ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി മൂന്ന് ലക്ഷം ലഹരി വിരുദ്ധ ആക്ടിവിസ്റ്റുകളെയാണ് എസ് എസ് എഫ് സമൂഹത്തിന് സമര്‍പ്പിക്കുന്നത്. ഇവരിലൂടെ സമൂഹത്തില്‍ നിന്ന് ലഹരിയുടെ വിപാടനത്തിനായുള്ള എല്ലാ ശ്രമങ്ങളും എസ് എസ് എഫ് ആവിഷ്‌കരിക്കുന്നുണ്ട്. ഡിവിഷൻ സമ്മേളനം സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ അവേലം ഉദ്ഘാടനം ചെയ്യും. ഷഹീർ സുറൈജി അധ്യക്ഷത വഹിക്കും. കെ ബി ബഷീർ, അബ്ദുറഷീദ് സഖാഫി കുറ്റ്യാടി, റാഷിദ് ഇ കെ, മുനീർ സഖാഫി നരിക്കുനി തുടങ്ങിയവർ സംസാരിക്കും. ഇതു സംബന്ധമായി ചേർന്ന വാർത്താസമ്മേളനത്തിൽ മുഹമ്മദ് അജീർ , ഹാഷിർ എസ്റ്റേറ്റ്മുക്ക് , മുഹമ്മദ് റാഫി ഖുതുബി കരുമല , മുർഷിദ് വാളന്നൂർ , നൗഷർ എം എം പറമ്പ് പങ്കെടുത്തു.
0 Comments