ഇയ്യാട് : 'ജീവിതമാണ് ലഹരി, ലഹരിയല്ല ജീവിതം 'എന്ന സന്ദേശമുയർത്തി, ഇയ്യാട് ലഹരി വിരുദ്ധ ജനകീയ കമ്മിറ്റി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശറാലിയും,ബോധവൽക്കരണ സമ്മേളനവും നടത്തി. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ ഉത്ഘാടനം ചെയ്തു. വി. പി. മനോജ് അധ്യക്ഷത വഹിച്ചു. ശ്രീ ശരണ ബസവേശ്വര മഠ പീഠാധിപതി, ശ്രീ ശ്രീ ശ്രീ പ്രണവാനന്ദ സ്വാമികൾ മുഖ്യ പ്രഭാഷണം നടത്തി. ബാലുശ്ശേരി സബ് ഇൻസ്പെക്ടർ മുഹമ്മദ് പുതുശ്ശേരി ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി. ഇയ്യാട് ജുമാ മസ്ജിദ് ഖാസി സലാം ഫൈസി, ഇയ്യാട് ടൗൺ സുന്നി മസ്ജിദ് ഖാസി അഷ്റഫ് സഖാഫി, കെ. മുഹമ്മദ് ഹാജി, ആർ. കെ. ഇസ്മായിൽ,ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഗിരിജ തെക്കേടത്ത്, അതുൽ പുറക്കാട്, ഒ. എം. ശശീന്ദ്രൻ, ഗഫൂർ ഇയ്യാട്, എ. റിയാസ് മാസ്റ്റർ, എൻ. സി. ഹനീഫ, ഇ. സി. നൗഷാദ് മാസ്റ്റർ, കെ. ടി. ശശീന്ദ്രൻമാസ്റ്റർ, കാവിൽ സദാനന്ദൻ, ഒ. ദീപാഞ്ജലി, റഷീദ് എളേടത്ത്, കെ. പി. ജമാലുദ്ധീൻഎന്നിവർ സംസാരിച്ചു. മദനൻ ഓടയിൽ സ്വാഗതവും,ചന്ദ്രൻ കെ. ഇയ്യാട് നന്ദിയും പറഞ്ഞു. മുരിക്കണക്കുന്ന് മുതൽ ഇയ്യാട് അങ്ങാടി വരെ നടന്ന ലഹരി വിരുദ്ധ സന്ദേശറാലിയിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു. ഹഖ് ഇയ്യാട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
0 Comments